വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടന്ന ഒരു അവിസ്മരണീയമാംയ സംഭവം .ഇതിനെ കുറിച്ച് മലയാള മനോരമ ദിനപത്രത്തിൽ ഒരു ആർട്ടിക്കിളും വന്നിരിന്നു . ആ സംഭവം എങ്ങനെ അവിസ്മരണീയമായി എന്ന് വിവരിക്കാം .

" മണ്ടക്കാട് പുരാതന തിരുവിതാംകൂറിന്റെ ഭാഗം ".ഇവിടത്തെ തീരങ്ങൾ എല്ലാം സുനാമി തിരമാലകളാൽ വിഴുങ്ങപ്പെട്ടിരിന്നു .

അവിടെ ആണ് അഭയ പ്രവർത്തകർ രക്ഷപ്രവർത്തനത്തിനായി എത്തിയത് .ഇടിഞ്ഞു പൊളിഞ്ഞു അസ്ഥികൂടം പോലുള്ള ആ തീരത്തെ ഒരു വീട്ടിൽ നിന്ന് അവർ ഒരു നിധി കണ്ടെത്തി .

നനഞ്ഞു മണ്ണ് പറ്റി കീറാറായ നീല കവർ ഉള്ള ഒരു ബുക്ക് .

മണ്ണ് പറ്റിയ ആ പുസ്തകത്തിന്റെ ആദ്യ താളിൽ മങ്ങി തുടങ്ങിയ മഷിയിൽ നിന്നും ആ പുസ്തകത്തിന്റെ ഉടമയുടെ പേര് വായിച്ചെടുക്കാൻ സാധിച്ചു .അതിൽ ഇംഗ്ലീഷിൽ എഴുതി ഇരിക്കുന്നു

G. Manikandan

3rd Electronics and Computer

ഞങ്ങൾ ഈ വാർത്ത ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു

അത്ഭുതം എന്ന് പറയട്ടെ ആ പുസ്തകത്തിന്റെ ഉടമയെ കാണാതായ മണികണ്ഠനെ കണ്ടുപിടിക്കാൻ കഴിഞ്ഞു.ദൈവ സ്തുതികളാൽ എല്ലാവരും മണികണ്ഠനെ ഹൃദയപൂർവം സ്വാഗതം ചെയ്തു .

വിഖ്യാത കവിയത്രി സുഗതകുമാരി അവനെ കണ്ടു പിടിക്കാൻ സഹായിച്ച ആ നീല പുസ്തകം അവനു സമ്മാനമായി നൽകി.അഭയ അവന്റെ അണ്ണാ യൂനിസെഴ്സിറ്റിയിൽ ഉള്ള തുടർപഠനത്തിന് വേണ്ട എല്ലാ സഹായവും നൽകി .

അവൻ തിരുവനന്തപുരത്തു തന്നെ ഒരു കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ജോലിക്കു കയറി .സുനാമിയുടെ ഇരുണ്ട ഞായറാഴ്ചയിൽ നിന്ന് അവനും കുടുംബവും രക്ഷപെട്ടു .അവൻ ഇന്ന് ടെക്നോപാർക്കിലെ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു