Rehabilitation of street children

അത്താണി

പ്രശ്നങ്ങളിൽപെട്ടുഴലുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള ഹസ്വകാല സംരക്ഷണ കേന്ദ്രമാണിത് .വീടിൻ്റെ തണൽ നഷ്ടപ്പെട്ടവർ ,പീഡിതകൾ ,ചതിക്കപ്പെട്ടവർ,മർദിതകൾ എന്നിവർമാത്രമല്ല ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയവരും ആശ്വാസം തേടി ഓടിയെത്തുന്ന ഇടമാണിത് .സംരക്ഷണവും ബോധനവും ചികിത്സയും മാത്രമല്ല തൊഴിൽ പരിശീലനവും നിയമസഹായവും ഇവിടെ നൽകിപ്പോരുന്നു .അഭിമാനം വീണ്ടെടുക്കുവാനും വേലചെയ്തു ജീവിക്കുവാനും അവർ പഠിക്കുന്നു. ഹെൽപ് ലൈൻ (0471 -2465627 / 10920 ) അത്താണിയോടനുബഡിച്ചു 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു അടിയന്തിരസഹായ സംവിധാനമുണ്ട് .ഇവിടെ എപ്പോഴും ഒരു കൗൺസിലർ ഡ്യൂട്ടിയിലുണ്ടാവും .ടെലിഫോണിലൂടെയും സഹായം തേടാവുന്നതാണ് . ഇവകൂടാതെ മറ്റൊരു സേവനമണ്ഡലവും അത്താണിക്കുണ്ട്.യാചക നിരോധനം ,ബാലവേല നിരോധനം തുടങ്ങിയ നിയമങ്ങളാൽ ശിക്ഷിക്കപ്പെടുന്ന രക്ഷിതാക്കളുടെ സന്താനങ്ങളെ കോടതി ഞങ്ങളെ ഏൽപിക്കാറുണ്ട്.അവരിലധികവും അയൽസംസ്ഥാങ്ങളിൽനിന്നുവരുന്ന കുട്ടികളാണ് .അവരുടെ സംരക്ഷണവും പുനരധിവാസവും ഞങ്ങളുടെ ചുമതലയിൽപെടുന്നു .

"ഞങ്ങൾ തിരസ്കരിക്കപ്പെട്ടവരാണ്,തകർന്നുപോയവരാണ്,പീഡിപ്പിക്കപ്പെട്ടവരാണ്. പട്ടിണിയും കുറ്റകൃത്യങ്ങളും ഒരു കഴുകനെ പോലെ ഞങ്ങളുടെ പിറകെ ഉണ്ട് .
ഞങ്ങൾക്കും ജീവിക്കണം നിങ്ങളുടെ സ്വന്തം പെൺകുട്ടികളെ പോലെ ..."

സ്ത്രീകൾക്കുള്ള സൗജന്യ നിയമസഹായ അദാലത്ത്

അഭയയുടെ അഭിമാനമാണ് ഡിസ്ട്രിക്ട് ലീഗൽസെർവിസ്സ് അതോറിറ്റിയും അഭയയും സംയുകതമായി നടത്തുന്ന ലോക് അദാലത്ത് .സിറ്റിംഗ് ജഡ്ജിമാർ നേരിട്ടു വന്നിരുന്നു നടത്തുന്ന ഈ അദാലത്തിൽ സ്ത്രീകൾക്ക് അവരുടെ പരാതികൾ പറയുവാനും പരിഹാരം നേടാനും അവസരം ലഭിക്കുന്നു .വിദഗ്ധരായ അഭിഭാഷകരുടെ ഒരു സംഘം ഞങ്ങളെ ഇതിനു സഹായിക്കുന്നു .ഒരു സന്നദ്ധ സംഘടനയ്ക്ക് ഈ വിധമുള്ള ഒരു ബെഞ്ച് അനുവദിക്കുന്നത് കേരളത്തിൽ ആദ്യമാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


Peoples we served
Currently serving
Staffs
Rehabilitation of street children