Rehabilitation of street children

അഭയ

നിർദ്ധനരായ സ്ത്രീകൾക്ക് ഒരു അശരണം ആയും മനസികരോഗികൾക്കു വേണ്ടിയുള്ള പകൽ ശ്രദ്ധാ സംവിധനവുമായി ആയിരുന്നു അഭയയുടെ തുടക്കം .പിന്നീട് അഭയ മദ്ധ്യം /മയക്കമരുന്ന് എന്നീ ആസക്തികൾക്കു അടിമപെട്ടവരുടെ ചികിത്സക്കും കൗൺസിലിംഗിനും ആയി 'ബോധി' എന്ന സ്ഥാപനവും ആരാരുമില്ലാത്തവരും ദാരിദ്ര്യം കൊണ്ട് നോക്കാൻ ആളുകൾ ഇല്ലാത്തവരുമായ കുട്ടികളെ നോക്കാൻ 'അഭയബാല' എന്ന പ്രസ്ഥാനത്തിനും രൂപം നൽകി .

ദലൈലാമ 1992 ഇൽ അഭയയുടെ കല്ലിടൽ ചടങ്ങിൽ പറഞ്ഞു "ഞാനും ഒരഭയാര്ഥിയാണ് . കിടപ്പാടം നഷ്ടപെട്ടവൻ .ഇന്ത്യയുടെ കാരുണ്യം കൊണ്ടാണ് ഞാൻ ഇവിടെ കഴിയുന്നത് .അഭയഗ്രാമം എല്ലാം നഷ്ടപെട്ടവർക്കു വേണ്ടിയുള്ള സ്ഥലമാണ് .ഞാൻ ഈ മണ്ണിനെ അനുഗ്രഹിക്കുന്നു .ഇതിനു വേണ്ടി പ്രാർത്ഥിക്കുന്നു .

അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകൾ പോലെ അഭയ ഇന്ന് മനോരോഗികൾ ,മാനസികാസഘർഷം അനുഭവിക്കുന്നവർ,പീഡിതകളും ആപത്തിൽപെട്ടവരും വീടിൻ്റെ തണൽ നഷ്ടപെട്ടവരുമായ സ്ത്രീകൾ,ദുരിതമനുഭവിക്കുന്നവരും സഹായം തേടുന്നവരുമായ പെൺകുട്ടികൾ,മദ്യം /മയക്കമരുന്നു ആസക്തർ എന്നിവർക്കെല്ലാം തണലായി പ്രവർത്തിച്ചു വരുന്നു .


Peoples we served
Currently serving
Staffs
Rehabilitation of street children